തുറവൂർ: അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ഒന്നാം വർഷത്തോട് അടുക്കുമ്പോൾ ഒന്നാമത്തെ ബീം സ്ഥാപിക്കാനുള്ള തയാറെടുപ്പ് തുടങ്ങി. ചേർത്തലയിലെ യാർഡിൽ നിർമിച്ച ബീം ബുധനാഴ്ച തുറവൂരിലെത്തിച്ചു.
45 തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്. 12.75 കിലോമീറ്റർ ദൂരത്തിൽ ആകെ നിർമിക്കേണ്ടത് 354 തൂണുകളാണ്. ഇതിൽ പൂർത്തീകരിച്ച 45 തൂണുകളിൽ ആറോളം തൂണുകളിൽ പിയർ ക്യാപ്പിങ്ങിന്റെ കോൺക്രീറ്റിങ്ങും കഴിഞ്ഞു.
ഇവക്ക് മുകളിൽ ബീമുകളും ഗർഡറുകളും സ്ഥാപിക്കാനാുള്ള രണ്ട് ലോഞ്ചിങ് ഗാൻട്രികൾ തുറവൂരിലും അരൂരിലും സ്ഥാപിച്ചുകഴിഞ്ഞു.
ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ ആയിരിക്കും ബീമുകൾ തൂണുകളുടെ മുകളിൽ സ്ഥാപിക്കുക. ബീമുകളുടെയും ഗർഡറുകളുടെയും നിർമാണം ചേർത്തല യാർഡിൽ പുരോഗമിക്കുകയാണ്.
ഇത്തരം ജോലികളിൽ വൈദഗ്ധ്യമുള്ള 300ഓളം തൊഴിലാളികളാണ് രാപ്പകലില്ലാതെ ജോലിചെയ്യുന്നത്. നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിൽനിന്നാണ് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.