തുറവൂർ: ജപ്പാൻ ശുദ്ധജല കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിൽ ചോർച്ച കണ്ടെത്തി. തുറവൂർ-പമ്പ പാതയില തൈക്കാട്ടുശ്ശേരി പാലത്തിെൻറ പടിഞ്ഞാേറക്കരയിൽ അപ്രോച്ച് റോഡിന് അടിയിലൂടെ കടന്ന് പോകുന്ന വലിയ പൈപ്പിലാണ് ചോർച്ച.
ജപ്പാൻ ജലപദ്ധതിയിലെ മാക്കേകടവിലെ ജലസംഭരണിയിൽനിന്ന് തുറവൂരിലെ സംഭരണിയിലേക്ക് വെള്ളം എത്തുന്നത് ഈ പൈപ്പിലൂടെയാണ്. മുമ്പ് ഇവിടെ സ്ഥിരമായി പൊട്ടിയതിനെത്തുടർന്ന് ഇരുമ്പ് പൈപ്പ് സ്ഥാപിച്ചിരുന്നു. കടക്കരപ്പള്ളി മുതൽ അരൂർ പഞ്ചായത്ത് വരെയുള്ള മേഖലയിലേക്ക് കുടിവെള്ളം എത്തിക്കുന്നത് ഈ പൈപ്പ് വഴിയാണ് 39,000ത്തിലധികം ഗാർഹിക കണക്ഷനുകളും 2263 പൊതുടാപ്പും മേഖലയിൽ ഉണ്ട്.
അതേസമയം, മേഖലയിൽ യഥേഷ്ടം കുടിവെള്ളം ലഭിക്കാത്ത സാഹചര്യത്തിൽ പമ്പിങ്ങിെൻറ തോത് വർധിപ്പിക്കാൻ ജല അതോറിറ്റി അധികൃതർ ആലോചിക്കുമ്പോഴാണ് ചോർച്ച ശ്രദ്ധയിൽപെട്ടത്.
ഇപ്പോൾ രണ്ട് മോട്ടോർ ഉപയോഗിച്ചാണ് പമ്പിങ്. കൂടുതലായി രണ്ട് മോട്ടോർകൂടി പ്രവർത്തിപ്പിച്ചാൽ മാത്രമേ പ്രദേശത്തെ കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരമാകൂ. നിലവിൽ ഇത് പ്രായോഗികമല്ല. അറ്റകുറ്റപ്പണി നടത്തണമെങ്കിൽതന്നെ റോഡ് വെട്ടിപ്പൊളിക്കേണ്ടിവരും. െതരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വേഗത്തിൽ അറ്റകുറ്റപ്പണി നടത്താനാകുമെന്ന് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.