തുറവൂർ: പ്രവർത്തകരിൽ ആശേവമുയർത്തി ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്റെ റോഡ്ഷോ. അരൂർ മുതൽ കരുനാഗപ്പള്ളിവരെയുള്ള സ്ഥാലങ്ങളിൽ കെ.സി ഞായറാഴ്ച പര്യടനം നടത്തി.
സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം ഞായറാഴ്ചയാണ് ആദ്യമായി അദ്ദേഹം മണ്ഡല പര്യടനത്തിനിറങ്ങിയത്. രാവിലെ 9.30ന് അരൂരിൽ നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകിയാണ് കായംകുളത്ത് സമാപിച്ചത്. അരൂർ പള്ളിയുടെ മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ജില്ലാ നേതാക്കളും സംസ്ഥാന നേതാക്കളും അണിനിരന്നു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തുറന്ന വാഹനത്തിൽ ഒട്ടനവധി വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു പ്രയാണം.
അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കൽ, മാക്കേകടവുകവല-തൈക്കാട്ടുശേരി പാലം, തുറവൂർ ജങ്ഷൻ, ചാവടി, മനക്കോടം, പുത്തൻകാവ്, പാറേക്കവല, അന്ധകാരനഴി, അർത്തുങ്കൽ കാട്ടൂർ, തുമ്പോളി, മാളികമുക്ക് വഴി തീരദേശപാതയിലൂടെയാണ് റോഡ് ഷോ ആലപ്പുഴ ടൗണിലെത്തിയത്.
അടുത്തിടെ മരണമടഞ്ഞ ഐ.എൻ.ടി.യു.സി പ്രവർത്തകനും തുമ്പോളി മംഗലം ബൂത്ത് പ്രസിഡന്റുമായിരുന്ന പ്രസന്നന്റെ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് പ്രചാരണം തുടർന്നത്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്ന, അപകടത്തിൽ മരിച്ച കെ.വി. ജോസിയുടെ വീട്ടിലും കെ.സി. വേണുഗോപാൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.