പിതാവിന്റെ ചികിത്സക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം; ഒരാൾ പിടിയിൽ

തുറവൂർ: പിതാവിന്റെ ചികിത്സക്ക് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ കൊണ്ടുവന്ന് ലൈംഗിക ചൂഷണം നടത്തുവാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. തുറവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ വളമംഗലം കാടാതുരുത്ത് സ്വദേശിയായ കളത്തിൽതറ വീട്ടിൽ ഓമനക്കുട്ടനാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്.

അപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബത്തിലെ വ്യക്തിയുടെ മകനെയാണ് പിതാവിന്റെ ചികിത്സക്ക് പണം നൽകാം എന്ന് വാഗ്ദാനം നടത്തി ശനിയാഴ്ച്ച വൈകിട്ട് വീട്ടിലേക്ക് ക്ഷണിച്ചത്‌. എന്നാൽ വീട്ടിലെത്തിയ ഉടൻ മുറിയിൽ കൊണ്ടുപോവുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തപ്പോൾ കുട്ടി വീട്ടിൽ നിന്ന് രക്ഷപെട്ട് ഓടുകയാണ് ചെയ്തത്. അഭയം തേടിയെത്തിയ സമീപത്തെ വർക്ക്ഷോപ്പിലെ ജീവനക്കാരാണ് കുട്ടിയെ വീടിന്റെ സമീപത്തേക്ക് തിരികെ എത്തിച്ചത്. തുടർന്ന് കുട്ടി രക്ഷിതാക്കളോട് വിവരം പറയുകയും രാത്രിയിൽ തന്നെ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു.പരാതിയെ തുടർന്ന് കുത്തിയതോട് പോലീസ് കേസെടുത്തു.പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി കളത്തിൽതറ വീട്ടിൽ ഓമനക്കുട്ടൻ.

Tags:    
News Summary - Man held for sexually assaulting girl in Thuravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.