തുറവൂർ: പഞ്ചായത്ത് ആറ്, എട്ട് വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ ഓരുവെള്ളം നിറഞ്ഞതോടെ ഒരുമാസത്തിലധികമായി അമ്പതിലധികം വീടുകൾ വെള്ളക്കെട്ടിൽ.ജനജീവിതം ദുസ്സഹമായിട്ടും പരിഹാര നടപടി വൈകുകയാണ്. വേമ്പനാട്ടുകായലിൽ വേലിയേറ്റം ശക്തമായതിനെത്തുടർന്ന് തോടുകൾ കവിഞ്ഞുകയറുന്ന വെള്ളമാണ് വീട്ടുമുറ്റത്ത് കെട്ടിക്കിടക്കുന്നത്.
താഴ്ന്ന പ്രദേശമായതിനാൽ വെള്ളം തിരികെ തോട്ടിലേക്ക് ഒഴുകിപ്പോകുന്നുമില്ല. ഉപ്പുവെള്ളമായതിനാൽ വീടുകളുടെ ഭിത്തികളെല്ലാം ദ്രവിച്ചുതുടങ്ങി. ശുദ്ധജല സ്രോതസ്സുകൾ ഓരുജലം കയറി മലിനമായി. ഗാർഹിക പച്ചക്കറികൃഷിയും നശിച്ചു. പ്രദേശത്തെ തോണി തോടിന് യഥാസമയം ഓരുമുട്ട് സ്ഥാപിക്കാതിരുന്നതും കായലോരങ്ങളിൽ കൽക്കെട്ട് ഇല്ലാത്തതും രൂക്ഷ വെള്ളക്കെട്ടിന് കാരണമായതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.