തുറവൂർ: എങ്ങുമെത്താതെ എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് പാലം നിർമാണം. എട്ടുവർഷം മുമ്പ് പില്ലറുകളെല്ലാം ഇട്ടെങ്കിലും ഇതുവരെ നിർമാണ പ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ല. എരമല്ലൂർ കരയെയും ദ്വീപിനെയും ബന്ധിപ്പിക്കുന്ന പാലമാണ് സാങ്കേതിക തടസ്സങ്ങളിൽപെട്ട് കിടക്കുന്നത്. ദ്വീപിലെ ഇരുനൂറിൽപരം വരുന്ന കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏകമാർഗമാണ് പാലം.
ലോക ടൂറിസം ഭൂപടത്തിൽ സന്ദർശിച്ചിരിക്കേണ്ട സ്ഥലമെന്ന് നാഷനൽ ജിയോഗ്രഫിക്കൽ ചാനൽ വിലയിരുത്തിയ ജൈവവൈവിധ്യം നിറഞ്ഞ പ്രകൃതിരമണീയമായ ദ്വീപാണ് കാക്കത്തുരുത്ത്. ഇവിടെ സൂര്യാസ്തമയം നയനമനോഹരമാണ്.
പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.വൈ.എസ് അരൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പ്രതീകാത്മക ഊഞ്ഞാൽ പില്ലറുകളിൽകെട്ടി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ് ആർ. അനിൽകുമാർ, കാക്കത്തുരുത്ത് യൂനിറ്റ് പ്രസിഡൻറ് ബാലകൃഷണൻ, ജില്ല കമ്മിറ്റി അംഗം ദിലീപ് കുമാർ, ബി.ഡി.വൈ.എസ് മണ്ഡലം പ്രസിഡൻറ് അനിൽ രാജ് പീതാംബൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.