തുറവൂർ: അംഗൻവാടി ഹെൽപർ നിയമനം ലിസ്റ്റിൽ വ്യാപക ക്രമക്കേടെന്ന് ഉദ്യോഗാർഥികൾ. പട്ടണക്കാട് ബ്ലോക്കിെൻറ പരിധിയിൽ വരുന്ന അംഗൻവാടികളിലേക്കുള്ള ഹെൽപർമാരെ നിയമിക്കുന്നതിനായി തയാറാക്കിയ ലിസ്റ്റിലാണ് ക്രമക്കേട് ഉണ്ടെന്ന ആരോപണവുമായി ഉദ്യോഗാർഥികൾ രംഗത്തെത്തിയത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിെൻറ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അംഗൻവാടികളിലേക്കാണ് ഹെൽപർ മാരെ നിയമിക്കുന്നത്.
എല്ലാ അംഗൻവാടികളിലുമായി നൂറിൽപരം ഒഴിവുകൾ ഉള്ളതായി കണക്കാക്കുന്നു. 2009 മുതൽ അപേക്ഷിച്ച പല ഉദ്യോഗാർഥികളുടെയും പ്രായപരിധി കഴിഞ്ഞിട്ടുണ്ട്. ഈ തസ്തികയിൽ താൽക്കാലികമായി വർഷങ്ങളായി ജോലി ചെയ്യുന്നവരും കുറവല്ല. ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റിൽ താൽക്കാലികക്കാരും ഇടം പിടിക്കേണ്ടതാണ് എന്നും പറയുന്നു.
ഇതു സംബന്ധിച്ച് ഹൈകോടതിയിൽ വരെ പരാതി എത്തിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡൻറുമാർ ചെയർമാൻ ആയി വരുന്ന 9 മുതൽ 11 വരെപേർ അടങ്ങുന്ന ഇൻറർവ്യൂ ബോർഡ് ആണ് അന്തിമ പട്ടിക തയാറാക്കുന്നത്.
ലിസ്റ്റിൽ നിന്ന് അർഹതയുള്ളവരെ പിൻതള്ളി വേണ്ടപ്പെട്ടവരെ ഉൾപ്പെടുത്തുന്നുവെന്നാണ് പരക്കെ ആക്ഷേപം. മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയിരിക്കയാണെന്നും ആക്ഷേപമുണ്ട്.
ഇടതുമുന്നണി ഭരിക്കുന്ന തുറവൂർ പഞ്ചായത്തിൽ 120 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിനെതിരെ വ്യാപക പരാതിയുണ്ട്. ഭരണകക്ഷിയിലെ പ്രധാന കക്ഷികളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.