തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ പാട്ടുകുളങ്ങര - നാലുകുളങ്ങര റോഡിൽ എച്ച്.എം.സി ജംഗ്ഷനിൽ എൻ.എസ്.എസ് കരയോഗം ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ സോളാർ പാനൽ തകർന്നുവീണു. കച്ചവട സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്ന നിലയിലാണ് ഇവ വീണ് കിടക്കുന്നത്.
തകർന്നുവീണ് നാളുകൾ ഏറെയായിട്ടും അത് മാറ്റി സ്ഥാപിക്കുവാനോ തടസ്സം നീക്കുവാനോ യാതൊരു നടപടിയും അധികാരികൾ കൈകൊള്ളുന്നില്ല.
വഴിവിളക്കിന് വേണ്ടി സ്ഥാപിച്ച സോളാർ പാനലുകൾ പ്രവർത്തനരഹിതമായിട്ട് നാളുകൾ ഏറെയായി. സോളാർ പാനലുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചതാണ്. എന്നാൽ ഇവ ഒന്നും തന്നെ പ്രവർത്തനക്ഷമമല്ല. അധികാരികളുടെ അനാസ്ഥ മൂലം ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഇവ അറ്റകുറ്റപ്പണി നിർവഹിക്കാത്തതിനാൽ പഞ്ചായത്തിന് ബാധ്യതയായി നിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.