തുറവൂർ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വെള്ളക്കെട്ട് ഭീഷണി നേരിടുന്ന സ്ഥലങ്ങൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദഗ്ധ സംഘം സന്ദർശിച്ചു. വെള്ളക്കെട്ടിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമാണ് സന്ദർശനം.
സെസിൽനിന്ന് വിരമിച്ച ശാസ്ത്രജ്ഞൻ ഡോ. കെ.വി. തോമസിന്റെ നേതൃത്വത്തിൽ ഡോ. രവിചന്ദ്രൻ, ഡോ.ഡി.എസ്. സുരേഷ് ബാബു, ഡോ. വി.എൻ. സഞ്ജീവൻ, ഡോ.പി.കെ. രവീന്ദ്രൻ, പരിസ്ഥിതി പ്രവർത്തകൻ വി.കെ. മധുസൂദനൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
തുടർന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സംവാദ പരിപാടി അരൂർ എം.എൽ.എ ദലീമ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശൻ, സി. പ്രവീൺലാൽ, ഡി. പ്രകാശൻ, പി.ആർ. രാമചന്ദ്രൻ, എൻ.ആർ. ബാലകൃഷ്ണൻ, എൻ.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.