തുറവൂർ: വോട്ടേജില്ലാത്ത തഴുപ്പിൽ കാറ്റടിച്ചാൽ വൈദ്യുതി പോകും. തീരെ വോൾട്ടേജില്ലാതെ, മങ്ങിയ വെളിച്ചമാണ് റെയിൽവേ ട്രാക്കിന് പടിഞ്ഞാറുവശം താമസിക്കുന്നവർക്ക് കിട്ടുന്നത്. കുത്തിയതോട് ഇലക്ട്രിസിറ്റി ഓഫിസിലും മന്ത്രിമാർക്കുമൊക്കെയായി വർഷങ്ങളായി പരാതി നൽകിയിട്ടും പ്രശ്നം പരിഹരിച്ചിട്ടില്ല.
1988ൽ റെയിൽവേയുടെ വരവോടെ ട്രാക്കിന് അടിയിലൂടെ കേബിൾ ക്രോസ് ചെയ്ത് സ്ഥാപിച്ചാണ് വൈദ്യുതി നിലനിർത്തിയിരുന്നത്. കാലപ്പഴക്കത്താൽ ഒരു കേബിൾ ഒഴിച്ച് ബാക്കിയെല്ലാം ദ്രവിച്ചുപോയി. ഇപ്പോൾ ഒരു കേബിളിൽകൂടി മാത്രമാണ് 200ഓളം വീട്ടുകാർക്ക് കറന്റ് ലഭിക്കുന്നത്. ഓവർലോഡ് താങ്ങാനാവാതെ ഈ കേബിൾ തകരാറായാൽ പ്രദേശം ദിവസങ്ങളോളം ഇരുട്ടിലാകുന്ന സ്ഥിതിയാണ്.
കെ.പി. റോഡിൽനിന്ന് തഴുപ്പ് പടിഞ്ഞാറെ റോഡിൽ കൂടിയുള്ള ത്രീ ഫേസ് ലൈനുമായി ബന്ധിപ്പിച്ചോ പുല്ലുവേലി തോടിന് വടക്കുവശമുള്ള ലൈനുമായി ബന്ധിപ്പിച്ചോ പ്രശ്നം പരിഹരിക്കണമെന്ന് പലപ്രാവശ്യവും നിവേദനങ്ങളിലൂടെ വൈദ്യുതി വകുപ്പിനെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, ഇതുവരെ നടപടിയായിട്ടില്ല. പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച സമരം നടത്തുമെന്ന് പഞ്ചായത്ത് അംഗം പനച്ചിക്കൽ അശോകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.