തുറവൂർ: മിക്കവരും തലമുടി അലങ്കാരമായി കൊണ്ടുനടക്കുമ്പോൾ പ്രത്യേകിച്ച് ചെലവൊന്നുമില്ലാതെ അത് നീട്ടിവളർത്തി അർബുദബാധിതർക്ക് ദാനം ചെയ്ത് സംതൃപ്തി അടയുന്ന യുവാവ് മാതൃകയാകുന്നു.
കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡ് തുറവൂർ വടക്ക് വാരണം ചിറയിൽ യദുകൃഷ്ണനാണ് (20) വേറിട്ട ചിന്തയും പ്രവൃത്തിയുമായി മാറുന്നത്. 34 സെ.മീ. നീളമുള്ള മുടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നിർധനരോഗികൾക്കായി കഴിഞ്ഞ ദിവസമാണ് ദാനം ചെയ്തത്.
മാരക രോഗത്തിന് അടിമയാകുന്നവർക്ക് ആശ്വാസം എന്ന നിലയിലാണ് മുടി വളർത്തി നൽകുന്നതെന്ന് യദുകൃഷ്ണൻ പറയുന്നു. ഒരു വർഷം കൊണ്ടാണ് ഇത്രയും നീളത്തിൽ മുടി വളർത്തിയത്. സുനിൽ കുമാർ- ജിജിമോൾ ദമ്പതികളുടെ ഏകമകനാണ് ഐ.ടി.ഐ (ഡീസൽ മെക്കാനിക്) കോഴ്സ് പൂർത്തിയാക്കിയ യദുകൃഷ്ണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.