തുറവൂർ: വായ്പ തിരിച്ചടവ് മുടങ്ങിയതിെൻറ സമ്മർദത്തിൽ ഭാര്യയുടെ കൈഞരമ്പ് മുറിക്കാൻ ശ്രമിച്ചശേഷം ഭർത്താവ് തൂങ്ങി മരിച്ചു. എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡ് ചാത്തനാട്ട് വീട്ടിൽ ശരവണനാണ് (63) മരിച്ചത്.
പരിക്കേറ്റ ഭാര്യ വള്ളി (57) രക്ഷപ്പെട്ടു. പല സ്ഥലങ്ങളിൽനിന്നായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെ ശരവണൻ സമ്മർദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം. രാത്രി ഇരുവരും വീടിനോട് ചേർന്ന ചാർത്തിൽ ഉറങ്ങാൻ കിടന്നു. ഒരുമിച്ച് മരിക്കാമെന്ന് ശരവണൻ പറഞ്ഞെങ്കിലും ഭാര്യ എതിർത്തു. താൻ മരിച്ചാൽ സാമ്പത്തികബാധ്യത ചുമലിലാകുമെന്ന് ഭർത്താവ് പറഞ്ഞതോടെ ഒന്നിച്ചുമരിക്കാൻ തീരുമാനിച്ചു.
ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തിൽ ശരവണൻ ഞെക്കിപ്പിടിച്ചു. ഇവർക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്ന് കരുതി ശരവണൻ തെൻറ കൈഞരമ്പ് മുറിച്ചശേഷം തൂങ്ങുകയായിരുന്നു. പിന്നീട് ബോധം വന്ന വള്ളി ഭർത്താവിെൻറ മൃതദേഹം കണ്ട് ബഹളംെവച്ചതോടെ അയൽവാസികളെത്തി. തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച വീട്ടമ്മയുടെ കൈഞരമ്പ് മുറിഞ്ഞിരുന്നില്ലെന്ന് വ്യക്തമായതോടെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. എറണാകുളത്തെ ഓട്ടോ ഡ്രൈവറായിരുന്നു ശരവണൻ. ഇവർക്ക് വിവാഹിതരായ രണ്ട് പെൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.