ഇസ്​ലാമിനെ പഠിച്ചത്​ മുസ്​ലിംകൾക്കെതിരിലെ അനീതി കണ്ട് ​-ഫാത്തിമ ശബരിമാല

കൊച്ചി: മുസ്​ലിംകൾക്കെതിരെ നടക്കുന്ന അനീതി കണ്ടാണ് താൻ ഇസ്​ലാ​മിനെ പഠിച്ചതെന്ന്​ തമിഴ്​നാട്ടിലെ സാമൂഹിക പ്രവർത്തകയും മോട്ടിവേഷൻ സ്പീക്കറുമായ ഫാത്തിമ ശബരിമാല. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ​ങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ. പെൺകുട്ടികൾക്കും സ്ത്രീകൾക്കും നേരെ വിവേചനം പുലർത്തുന്ന യാഥാസ്ഥിതിക സാമൂഹിക പരിസരത്താണ് താൻ വളർന്നത്. കുട്ടിയായിരുന്നപ്പോൾ അഞ്ചുതവണ ശബരിമല സന്ദർശിച്ചിരുന്നു. പത്ത് വയസ്സ്​ കഴിഞ്ഞപ്പോൾ അതിനിനി പെൺകുട്ടികൾക്ക് അനുവാദമില്ലെന്നത് തന്നിൽ ആ പ്രായത്തിലേ പല ആലോചനകളും ഉയർത്തി. എന്നാൽ, സ്ത്രീയായ താൻ മക്കയിൽ ചെന്ന് ഉംറ ചെയ്തു. സ്ത്രീകൾക്ക് ഇസ്​ലാം നൽകുന്ന ഇടം അനുഭവത്തിലൂടെ പഠിക്കാൻ അതിലൂടെ സാധിച്ചുവെന്ന്​ അവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.