blurb ഡോക്ടർമാർ ഇല്ലാത്തതാണ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ദുരിതത്തിന് ഇടയാക്കുന്നത് കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർധിക്കുമ്പോഴും ചികിത്സ തേടിയെത്തുന്നവർ വലയുന്നു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒ.പി ബ്ലോക്ക് നവീകരിച്ചതുമൂലം ചികിത്സ തേടിയെത്തുന്നവർക്ക് ആശുപത്രിയിൽ മികച്ച അന്തരീക്ഷമുണ്ട്. ആദിവാസികളടക്കം നൂറുകണക്കിന് പേർ ചികിത്സ തേടിയെത്തുമ്പോൾ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാത്ത സ്ഥിതിയാണ്. ദന്ത വിഭാഗത്തിൽ ഡോക്ടർ ഒരു വർഷമായി അവധിയിലാണ്. ഇതിന് പുറമെ ഏറെനാളായി ഓർത്തോ വിഭാഗം ഡോക്ടറും അവധിയിലാണ്. ദിനേന ആയിരത്തോളം പേർ ചികിത്സ തേടിയെത്തുന്ന ഇവിടെ ഒരു ഫിസിഷ്യൻ മാത്രമേയുള്ളൂ. ഫിസിഷ്യൻ ഒ.പിയിൽ 50 രോഗികളെ മാത്രമേ നോക്കൂ എന്ന വിചിത്രരീതികൂടി ഇവിടെ നിലനിൽക്കുന്നതിനാൽ രാവിലെ 8.30 ആകുമ്പോൾ തന്നെ ശീട്ട് തീർന്നുവെന്ന പല്ലവിയാണ് ഡോക്ടറെ കാണാൻ എത്തുന്നവർ സ്ഥിരം കേൾക്കുന്നത്. എക്സ്റേ യൂനിറ്റിന്‍റെ പ്രവർത്തനവും അവതാളത്തിലാണ്. മതിയായ സൗകര്യം ഒരുക്കിയിട്ടും ചികിത്സ തേടിയെത്തുന്നവരെ മടക്കി അയക്കുന്ന ജീവനക്കാരുടെ സമീപനത്തിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്. EM KMGM 2 hospital കോതമംഗലം താലൂക്ക് ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.