കാക്കനാട്: എറണാകുളം ജില്ല ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കും മുതിർന്നവർക്കുമായി വായന മത്സരങ്ങൾ നടത്തി. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് ഷെറീന ബഷീർ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ എ.എസ്. അക്സ (മഹാത്മജി മെമ്മോറിയൽ ഗ്രന്ഥശാല, വടകര, മൂവാറ്റുപുഴ താലൂക്ക്), മുതിർന്നവർക്കുള്ള 16- 21 വിഭാഗത്തിൽ വി.കെ. അനുഗ്രഹ് (എ.കെ.ജി വായനശാല, ഇടപ്പള്ളി), 22- 40 വിഭാഗത്തിൽ സി.ബി. ബബിത (യുഗദീപതി വായനശാല, നെല്ലിക്കുഴി, കോതമംഗലം താലൂക്ക്) എന്നിവർ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ടി.ജി. ആദിത്യൻ (നേതാജി വായനശാല, നെല്ലാട്, കുന്നത്തുനാട് താലൂക്ക്), ജുവൽ ഗിരീഷ് (പൊതുജനമിത്രം വായനശാല, മണ്ണൂർ, കുന്നത്തുനാട് താലൂക്ക്), ജെഫ്ന ജോജോ (ഗുരു സ്മാരക ഗ്രന്ഥശാല, എളന്തിക്കര, പറവൂർ താലൂക്ക്), റിതിക സോണി (പാമ്പാക്കുട പബ്ലിക് ലൈബ്രറി, മൂവാറ്റുപുഴ താലൂക്ക്). മുതിർന്നവർക്കുള്ള 16 - 21 വിഭാഗത്തിൽ കെ.എസ്. സാന്ദ്ര (ശ്രീനാരായണ ഗ്രന്ഥശാല, പൂത്തോട്ട, കണയന്നൂർ താലൂക്ക്), അഖിൽ സുരേഷ് (ഗുരു സ്മാരക ഗ്രന്ഥശാല, എളന്തിക്കര, പറവൂർ താലൂക്ക്), മെഹബൂബ (ലാലു തോമസ് ലൈബ്രറി, മേപ്രത്തുപടി, കുന്നത്തുനാട് താലൂക്ക്), ആഷ്നി എൽദോ (കെ.എ. ജോർജ് സ്മാരക ലൈബ്രറി, മോറക്കാല, കുന്നത്തുനാട് താലൂക്ക്), 22 - 40 വിഭാഗത്തിൽ വി.ഡി. റോബിൻ (ഗുരു സ്മാരക ഗ്രന്ഥശാല, എളന്തിക്കര, പറവൂർ താലൂക്ക്), ആൻസി പ്രവീൺ (ഫ്രണ്ട്സ് പബ്ലിക് ലൈബ്രറി, തിരുവാണിയൂർ, കുന്നത്തുനാട് താലൂക്ക്), വി.കെ. ശ്രീജ മോൾ (ഇ.എം.എസ് സ്മാരക ഗ്രന്ഥശാല, എടത്തല, ആലുവ താലൂക്ക്), സുമിത മുകുന്ദൻ (ദ യുനൈറ്റഡ് പബ്ലിക് ലൈബ്രറി ആൻഡ് സ്പോർട്സ് സെന്‍റർ, തെക്കുംപുറം, പറവൂർ താലൂക്ക്) എന്നിവർ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.