ഹജ്ജ്​ ക്യാമ്പിൽ സേവനങ്ങളുമായി തസ്കിയത്ത് സമിതി

നെടുമ്പാശ്ശേരി: ഹജ്ജ്​ ക്യാമ്പിലെത്തുന്ന ഹാജിമാർക്ക്​ ആത്​മീയചൈതന്യം പകർന്ന്​ തസ്കിയത്ത് സമിതി ഇത്തവണയും സജീവം. മുൻവർഷങ്ങളിൽനിന്ന്​ വ്യത്യസ്തമായി ഇത്തവണ വിമാനം പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതിനാൽ, ഈ സമയങ്ങളിൽ ഹാജിമാർക്കായി പഠന ക്ലാസുകൾ, ഉദ്ബോധനങ്ങൾ, ദുആ മജ്‌ലിസുകൾ തുടങ്ങിയവ ഒരുക്കുന്നത്​ സമിതിയാണ്​. ക്യാമ്പിൽ ഒരുക്കിയ വിശാലമായ ഹാളിൽ സയ്യിദ് മിദ്​ലാജ് സഖാഫി നിർബന്ധ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നു. വിവിധ സമയങ്ങളിലായി ക്യാമ്പ് സന്ദർശിക്കാനെത്തുന്ന മതപണ്ഡിതൻമാർ പഠന ക്ലാസുകളും പ്രാർഥനകളും നടത്തുന്നുണ്ട്​. രണ്ട് ദിവസം ഹാജിമാരുട കൂടെനിന്ന് സേവനം ചെയ്ത വളന്‍റിയർമാരോടും പ്രവർത്തകരോടും സലാം പറഞ്ഞ്, പ്രാർഥനകളിലുണ്ടാവുമെന്ന മനം നിറഞ്ഞ വാക്കുകൾ നൽകിയാണ് ഹാജിമാർ ക്യാമ്പിൽ നിന്നിറങ്ങുന്നത്. ആദ്യ വിമാനത്തിലെ തീർഥാടകർക്കുള്ള യാത്രയയപ്പ്, പ്രാർഥന സംഗമത്തിന്​ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരിയും രണ്ടാമത്തെ സംഘത്തിന്​ തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവിയും മൂന്നാമത്തെ സംഘത്തിന്​ സയ്യിദ് ഹാശിം തങ്ങളും നേതൃത്വം നൽകി ഹജ്ജ് കമ്മിറ്റിയംഗം കെ.എം. ഖാസിം കോയ ചെയർമാനും തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവി കൺവീനറും തറയിട്ടാൽ ഹസൻ സഖാഫി കോ ഓഡിനേറ്ററുമായുള്ള സമിതിയാണ് തസ്കിയത്ത് പരിപാടികൾ നിയന്ത്രിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.