Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 12:12 AM GMT Updated On
date_range 6 Jun 2022 12:12 AM GMTഹജ്ജ് ക്യാമ്പിൽ സേവനങ്ങളുമായി തസ്കിയത്ത് സമിതി
text_fieldsbookmark_border
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാമ്പിലെത്തുന്ന ഹാജിമാർക്ക് ആത്മീയചൈതന്യം പകർന്ന് തസ്കിയത്ത് സമിതി ഇത്തവണയും സജീവം. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വിമാനം പുറപ്പെടുന്നതിന്റെ 48 മണിക്കൂർ മുമ്പ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടതിനാൽ, ഈ സമയങ്ങളിൽ ഹാജിമാർക്കായി പഠന ക്ലാസുകൾ, ഉദ്ബോധനങ്ങൾ, ദുആ മജ്‌ലിസുകൾ തുടങ്ങിയവ ഒരുക്കുന്നത് സമിതിയാണ്. ക്യാമ്പിൽ ഒരുക്കിയ വിശാലമായ ഹാളിൽ സയ്യിദ് മിദ്ലാജ് സഖാഫി നിർബന്ധ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നു. വിവിധ സമയങ്ങളിലായി ക്യാമ്പ് സന്ദർശിക്കാനെത്തുന്ന മതപണ്ഡിതൻമാർ പഠന ക്ലാസുകളും പ്രാർഥനകളും നടത്തുന്നുണ്ട്. രണ്ട് ദിവസം ഹാജിമാരുട കൂടെനിന്ന് സേവനം ചെയ്ത വളന്‍റിയർമാരോടും പ്രവർത്തകരോടും സലാം പറഞ്ഞ്, പ്രാർഥനകളിലുണ്ടാവുമെന്ന മനം നിറഞ്ഞ വാക്കുകൾ നൽകിയാണ് ഹാജിമാർ ക്യാമ്പിൽ നിന്നിറങ്ങുന്നത്. ആദ്യ വിമാനത്തിലെ തീർഥാടകർക്കുള്ള യാത്രയയപ്പ്, പ്രാർഥന സംഗമത്തിന് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരിയും രണ്ടാമത്തെ സംഘത്തിന് തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവിയും മൂന്നാമത്തെ സംഘത്തിന് സയ്യിദ് ഹാശിം തങ്ങളും നേതൃത്വം നൽകി ഹജ്ജ് കമ്മിറ്റിയംഗം കെ.എം. ഖാസിം കോയ ചെയർമാനും തൊടിയൂർ കുഞ്ഞ് മുഹമ്മദ് മൗലവി കൺവീനറും തറയിട്ടാൽ ഹസൻ സഖാഫി കോ ഓഡിനേറ്ററുമായുള്ള സമിതിയാണ് തസ്കിയത്ത് പരിപാടികൾ നിയന്ത്രിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story