നാടെങ്ങും പരിസ്ഥിതി ദിനം ആചരിച്ചു

അങ്കമാലി: ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു. പാറക്കടവ് ബ്ലോക് പഞ്ചായത്ത് വളപ്പില്‍ സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ പ്രസിഡന്‍റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എ. ഷബീര്‍ അലി അധ്യക്ഷത വഹിച്ചു. സി.പി.എം നായത്തോട് സൗത്ത് ബ്രാഞ്ച് ഓഫിസായ എ.കെ.ജി മന്ദിരം വളപ്പില്‍ ജില്ല സെക്രട്ടേറിയറ്റംഗം എം.പി പത്രോസ് വൃക്ഷത്തൈ നട്ടു. ലോക്കല്‍ സെക്രട്ടറി കെ.ഐ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ദേശം കെ.വാസു സ്മാരക ഗ്രന്ഥശാല ആഭിമുഖ്യത്തില്‍ ദേശം കുന്നുംപുറത്ത് സംഘടിപ്പിച്ച വൃക്ഷത്തൈ നടീല്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് കെ.സി. വത്സല ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് കെ.പി.ഗോപന്‍ അധ്യക്ഷത വഹിച്ചു. നെടുമ്പാശ്ശേരി കാരക്കാട്ടുകുന്ന് പ്രിയ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബി‍ൻെറ ആഭിമുഖ്യത്തില്‍ കാരക്കാട്ടുകുന്ന് ആയുർവേദ ആശുപത്രിയില്‍ അമ്പതോളം ഔഷധ സസ്യങ്ങള്‍ നട്ടു പിടിപ്പിച്ചു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.കുഞ്ഞ് ഉദ്ഘാടനം നിര്‍വഹിച്ചു. ചെങ്ങമനാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്.എം.പ്രദീപ്കുമാര്‍ സന്ദേശം നല്‍കി. ക്ലബ് പ്രസിഡന്‍്റ് ടി.ടി. മാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. സംഗമം അയല്‍ക്കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ചെങ്ങമനാട് മേഖലയില്‍ 12 കേന്ദ്രങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു. 63ാം നമ്പര്‍ അയല്‍ക്കൂട്ടായ്മയില്‍ പ്രസിഡന്‍റ് സറീന വഹാബും, 35ാം നമ്പറില്‍ പാത്തുക്കുഞ്ഞ് ഹംസയും തൈകള്‍ നട്ടു. 19ാം നമ്പര്‍ അയല്‍ക്കൂട്ടായ്മയില്‍ ഷെമീന ഫൈസലും, ഐഷ സുനീറും തൈകള്‍ നട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.