ആദ്യ തൈ മനസ്സില്‍ നട്ട് മണ്ണില്‍ യാഥാർഥ്യമാക്കണം -മന്ത്രി പി.പ്രസാദ്

ചോറ്റാനിക്കര: എല്ലാവരും കൃഷിയെ ആശ്രയിക്കുന്നവരായതിനാല്‍ ആദ്യത്തെ തൈ നടേണ്ടത് ഓരോരുത്തരുടെയും മനസ്സിലാണെന്നും അത് മണ്ണില്‍ യാഥാര്‍ഥ്യമാക്കണമെന്നും കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പി‍ൻെറ 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്​ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗൗരവമായ ഇടപെടലാണ് ഈ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈ നട്ട് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മമ്മൂട്ടി. പരിസ്ഥിതി സംരക്ഷണത്തിലൂട മാത്രമെ നാം സംരക്ഷിതരാകൂവെന്ന്​ അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകനായ എം.ആര്‍. ശശിയെ ആദരിച്ചു. സ്റ്റേറ്റ് സീഡ് ഫാം സീനിയര്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ ലിസിമോള്‍ ജെ. വടക്കൂട്ട് എഴുതിയ പുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു. ചോറ്റാനിക്കര പഞ്ചായത്തിലെ വര്‍ഗീസ് മഞ്ഞിലാസ് തലക്കോടി‍ൻെറ കൃഷിയിടത്തില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ രാജു പി. നായര്‍, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ എം.ആര്‍. രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷീലപോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. EC-TPRA-4 Mammootty ചോറ്റാനിക്കരയില്‍ നടന്ന സംസ്ഥാന കൃഷിവകുപ്പി‍ൻെറ 'ഞങ്ങളും കൃഷിയിലേക്ക്-ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്‍ മമ്മൂട്ടി തൈ നട്ട് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.