പരിസ്ഥിതി ദിനാചരണം

മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ പരിസ്ഥിതി ദിനാചരണ ഭാഗമായി പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റിയംഗം സി.വി. സോമൻ നിർവഹിച്ചു. പൂർണേന്ദു പി. കുമാർ, അജ്മൽ ഷാ, ദിയാ മേരി, സാരംഗ് കൃഷ്ണ, ദിൽന നവാസ് ,ആഡ്ലിൻ വർഗീസ് എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എം.ആർ. ശശി അധ്യക്ഷത വഹിച്ചു . സെക്രട്ടറി സി.എസ്. ജോസഫ് സ്വാഗതവും വനിതാവേദി പ്രസിഡന്‍റ്​ കെ. ധർമവതി നന്ദിയും പറഞ്ഞു. ഇടക്കൊച്ചി 16-ാം ഡിവിഷനിൽ മാതൃക റെസിഡന്‍റ്​സ്​ അസോസിയേഷ‍ൻെറയും, കെ.പി.എം.എസി‍ൻെറയും നേതൃത്വത്തിൽ പരുത്തിത്തറ കോളനിയിൽ ജന്മനക്ഷത്ര വൃക്ഷങ്ങൾ നടുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിലർ അഭിലാഷ് തോപ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി. പുഷ്ക്കരൻ അധ്യക്ഷത വഹിച്ചു. റെസിഡന്‍റ്​സ്​ അസോസിയേഷൻ സെക്രട്ടറി പി.കെ.പ്രദീപ്, കെ.പി.എം.എസ് സെക്രട്ടറി പി.കെ. രാജൻ, പി.സി. ഗിരീഷ്, പി.കെ. സന്തോഷ്, ബിന്ദു ഗിരീഷ് എന്നിവർ സംസാരിച്ചു . കൊച്ചിക്കാർ, ക്യൂൺ അറേബ്യൻ സീ വാട്സ് അപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോർട്ട്​കൊച്ചി ആർ.ഡി., താലൂക്ക് ഓഫിസ് അങ്കണം ശുചീകരിക്കുകയും വൃക്ഷങ്ങൾ നടുകയും ചെയ്തു. സബ് കലക്ടർ പി. വിഷ്ണു രാജ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അബ്ബാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്‍റണി ഹെർട്ടിസ്, ടോമി സെബാസ്റ്റ്യൻ, ശ്യാമള പ്രഭൂ, റഷീദ് കായിക്കര, രാജേഷ്, സി.ആർ. സീമ, എം.എ ഷുക്കൂർ, ലാൻസൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.