ഹജ്ജ് ക്യാമ്പ് അണുമുക്തമാക്കാൻ വിഷ്ണുവും സന്ദീപും

നെടുമ്പാശ്ശേരി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പും പരിസരവും സൗജന്യമായി അണുമുക്തമാക്കാൻ കളമശ്ശേരി കങ്ങരപ്പടി സ്വദേശികളായ വിഷ്ണുവും സന്ദീപും. അണുമുക്ത പ്രവൃത്തിയുടെ ഉദ്ഘാടനം ഹജ്ജ് കമ്മിറ്റി അംഗവും ക്യാമ്പ് ഓർഗനൈസിങ് കമ്മിറ്റി ജനറൽ കൺവീനറുമായ അഡ്വ. മൊയ്തീൻ കുട്ടി നിർവഹിച്ചു. ഓരോ സംഘം ഹാജിമാർ യാത്രയായതിനു ശേഷം ക്യാമ്പും പരിസരവും ഹാജിമാരുടെ താമസ സ്ഥലവും ശുചീകരിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വിഷ്ണുവും സന്ദീപും പ്രളയം, കോവിഡ് മഹാമാരി ഘട്ടങ്ങളിൽ ജില്ലയിലും പരിസരത്തും നിരവധി സൗജന്യ സേവനം നടത്തിയിട്ടുണ്ട്. വിഷ്ണുവിന്റെയും സന്ദീപിന്റെയും പ്രവർത്തനത്തെ സംസ്ഥാന ഹജ്ജ് കമ്മിറ്റി അഭിനന്ദിച്ചു. എം.എസ്. അനസ് ഹാജി, ഡോ. ഐ.പി. അബ്ദുൽ സലാം, പി.ടി. അക്ബർ, സഫർ എ. കയാൽ, എച്ച്. മുസമ്മിൽ, ഷബീർ മണക്കാടൻ, നൗഷാദ് മേത്തർ എന്നിവർ നേതൃത്വം നൽകി. ഓർഗനൈസിങ്​ കമ്മിറ്റി അംഗങ്ങളായ എം.എ. നിയാസ്, സി.എം. നാസർ, അൻസാർ കാലടി എന്നിവർ വിഷ്ണുവിന്റെ സംഘത്തോടൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.