ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

തൃപ്പൂണിത്തുറ: ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും റെസിഡന്‍റ്​സ്​ അസോസിയേഷനുകളുടെയും നേതൃത്വത്തില്‍ പി.ഡബ്ല്യൂ.ഡി ഓഫിസിലും നഗരപ്രദേശങ്ങളിലും വന്‍ പ്രതിഷേധ പരിപാടികളാണ് അരങ്ങേറിയത്. അതേസമയം, അധികൃതരുടെയും കരാറുകാര‍ൻെറയും അനാസ്ഥ ഒന്നുകൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിലെ കുഴിയിൽ വീണ്​ മകന്‍ മരിച്ചതെന്ന ആരോപണവുമായി വിഷ്ണുവിന്റെ അച്ഛന്‍ മാധവന്‍ രംഗത്തെത്തി. മാര്‍ക്കറ്റ്- പുതിയകാവ് റോഡില്‍ അന്ധകാരത്തോടിന് കുറുകെയായി പൊതുമരാമത്ത് നിര്‍മിക്കുന്ന പാലം എന്ന് പൂര്‍ത്തിയാകുമെന്നത് സംബന്ധിച്ച ഉറപ്പുകള്‍ പലതും അധികൃതര്‍ നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണം ഇഴഞ്ഞു തന്നെയാണ് നീങ്ങുന്നത്. തുടക്കം മുതലേ പല ആക്ഷേപങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. എന്നിട്ടും ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും ഇരുകരയും തമ്മില്‍ തൊടാതെ തോട്ടില്‍ തന്നെയാണ് 'പാലം'. കഴിഞ്ഞ ദിവസം പുലര്‍ച്ചയാണ് പാലത്തിലുണ്ടായ അപകടത്തില്‍ വിഷ്ണു മരിച്ചത്. ഈ അവസ്ഥ ഇനി ആര്‍ക്കും സംഭവിക്കരുതെന്ന്​ വിഷ്ണുവി‍ൻെറ പിതാവ്​ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പൊതുമരാമത്ത് മന്ത്രി ഇടപെടുകയും നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും കരാറുകാരനെതിരെ കേസെടുക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.