പരിസ്ഥിതിയെ തകർക്കുന്ന വികസനങ്ങളിൽനിന്ന്​ സർക്കാർ പിന്മാറണം -കെ.പി.എസ്.ടി.എ

കൊച്ചി: പരിസ്ഥിതിയെ തകർക്കുന്ന വികസനങ്ങളിൽനിന്ന്​ സർക്കാർ പിന്മാറണമെന്ന്​ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനാചരണ ദിനത്തിൽ ഒരുലക്ഷം വൃക്ഷത്തൈകൾ നടുന്നതി‍ൻെറ ജില്ലതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്​ നിർവഹിച്ചു​. തൃക്കാക്കര ദാറുസ്സലാം എൽ.പി സ്കൂളിലാണ്​ ജില്ലതല ഉദ്​ഘാടനം നടന്നത്​. ജില്ല പ്രസിഡന്‍റ്​ രഞ്ജിത്ത് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഷക്കീല ബീവി, പ്രധാനാധ്യാപക കെ.എ. ഉമൈദ മനാഫ്, സ്റ്റാഫ് സെക്രട്ടറി ലത സോമൻ എന്നിവർ സംസാരിച്ചു. ഫോട്ടോ -ER KPSTA JUNE5 ഫോട്ടോ ക്യാപ്ഷൻ : കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാക്കര ദാറുസ്സലാം എൽ.പി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.