ബഫര്‍സോണിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ്

കൊച്ചി: മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേക്ക്​. വന്യമൃഗ സങ്കേതങ്ങള്‍ക്കും സംരക്ഷിത വനമേഖലകൾക്ക്​ ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സർക്കാർ റിവിഷന്‍ ഹരജി നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 15ന്​ രാവിലെ 10 മുതല്‍ 4 വരെ സെക്രട്ടേറിയറ്റിന്​ മുന്നില്‍ ഉപവസിക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ ജനാഭിപ്രായം രൂപവത്​കരിക്കുന്നതിന്​ ജൂണ്‍ 9ന്​ കര്‍ഷക കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. യോഗം രാഷ്ട്രീയ കിസാന്‍ മഹാസംഘ് നാഷനല്‍ കോഓഡിനേറ്റര്‍ കെ.വി. ബിജു ഉദ്​ഘാടനം ചെയ്തു. ദക്ഷിണേന്ത്യന്‍ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുതലാംതോട് മണി, ഡോ: ജോസുകുട്ടി ഒഴുകയില്‍, ജോയ് കൈതാരം, ജിന്നറ്റ് മാത്യു, ജയപ്രകാശ് ടി.ജെ, അഡ്വ. ജോണ്‍ ജോസഫ്, ജോസഫ് തെള്ളിയില്‍, ജോര്‍ജ് സിറിയക്, ജോയ് കണ്ണംചിറ, പി.ജെ. ജോണ്‍ മാസ്റ്റര്‍, സണ്ണി ആന്റണി, വേണുഗോപാലന്‍ പി.കെ, സിറാജ് കൊടുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.