കെ.എസ്​.ആർ.ടി.സിയിൽ സൗജന്യ യാത്ര: ഭിന്നശേഷി കുട്ടികൾ​ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകേണ്ട

ഉത്തരവിറക്കി സർക്കാർ കൊച്ചി: മെഡിക്കൽ ബോർഡിന്‍റെ സർട്ടിഫിക്കറ്റുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക്​ കെ.എസ്​.ആർ.ടി.സി ബസിൽ യാത്രാസൗജന്യം ലഭിക്കാൻ ഇനി ഗതാഗത ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകേണ്ടതില്ല. ബന്ധപ്പെട്ട ​യൂനിറ്റിലെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കുട്ടികളുടെ വീടുകളിലെത്തി ഇക്കാര്യം ഉറപ്പുവരുത്തണമെന്ന്​ വ്യക്തമാക്കി സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചു. മൂവാറ്റുപുഴ ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡന്‍റ്​ പ്രഫ. ജോസ്​ അഗസ്റ്റിന്‍ ഗതാഗത മന്ത്രിക്ക്​ നൽകിയ നിവേദനത്തെ തുടർന്നാണ്​ ഗതാഗത വകുപ്പിന്‍റെ​ ഉത്തരവ്​​. ഈ വിഭാഗത്തിൽ വരുന്ന കുട്ടികൾക്ക്​ സൗജന്യ യാത്രാപാസ്​, യാത്രാ സൗജന്യം എന്നിവ ലഭിക്കാൻ എ.ടി​.ഒമാരുടെയോ ഡി.ടി​.ഒമാരുടെയോ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ​. ഇത്​ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ്​ നിവേദനം നൽകിയത്​. തുടർന്നാണ്​ നേരിട്ട്​ ഹാജരാകേണ്ടതിനുപകരം ഉദ്യോഗസ്ഥൻ വീടുകളി​ലെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന ഉത്തരവ്​ മേയ്​ 25ന്​ ഗതാഗത സെക്രട്ടറി പുറപ്പെടുവിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.