വിജയ്​ ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി ഇന്ന്​ പരിഗണിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തേ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. ഇക്കാലയളവിൽ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ രണ്ടുതവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. ഏപ്രിൽ 22നാണ് കേസെടുത്തത്. എന്നാൽ, ഈ സമയത്ത് ഷൂട്ടിങ്ങിന്​ ഗോവയിലേക്ക് പോയ വിജയ് ബാബു ഏപ്രിൽ 24ന് ദുബൈക്ക് പോയി. അവിടെനിന്നാണ് മുൻകൂർ ജാമ്യഹരജി നൽകിയത്. എന്നാൽ, നാട്ടിൽ തിരിച്ചെത്താതെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. തുടർന്ന്​ ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയും വിജയ്​ ബാബു നാട്ടിലെത്തുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.