ഭണ്ഡാര മോഷ്ടാവ് പിടിയിൽ

കോലഞ്ചേരി: പുത്തൻകുരിശ് പുതുപ്പനത്ത് കപ്പേളയിലെ ഭണ്ഡാരം കുത്തിത്തുറന്ന മോഷ്ടാവ് പിടിയിൽ. കളമശ്ശേരി പള്ളിക്കര കൂടത്ത് വീട്ടിൽ മുഹമ്മദ് അൻസാറിനെയാണ്​ (28) പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. അടുത്തുള്ള സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാൾ രാത്രി കപ്പേളയുടെ ഗ്ലാസ് ഡോർ പൊട്ടിച്ച് അകത്തു കയറുകയായിരുന്നു. ഒളിവിൽപോയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കളമശ്ശേരിയിൽനിന്നാണ് പിടികൂടിയത്. ഡിവൈ.എസ്.പി ജി. അജയ് നാഥ്, ഇൻസ്പെക്ടർ ടി. ദിലീഷ്, എസ്.ഐ കെ. സജീവ്, എസ്.സി.പി.ഒമാരായ ബി. ചന്ദ്രബോസ്, ഡിനിൽ ദാമോദരൻ, സി.പി.ഒമാരായ അൻവർ, ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.