കൊച്ചി: മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ പുരസ്‌കാരം ജില്ലയിൽ അഞ്ച് സേനാംഗങ്ങൾക്ക്. ജില്ല ഫയർ ഓഫിസായ ഗാന്ധിനഗറിലെ മൂന്നുപേർക്ക് മെഡൽ ലഭിച്ചു. ജില്ല ഫയർ ഓഫിസർ കെ. ഹരികുമാർ, അസി. സ്‌റ്റേഷൻ ഓഫിസർ എ.കെ. പ്രഫുൽ, ഗ്രേഡ് അസി. സ്‌റ്റേഷൻ ഓഫിസർ വി.പി. സുനിൽ എന്നിവർക്കാണ് മെഡൽ ലഭിച്ചത്. മട്ടാഞ്ചേരി യൂനിറ്റിലെ ഫയർ ആൻഡ് റസ്‌ക്യു ഓഫിസർ (ഡ്രൈവർ) വി.കെ. നിഷാന്ത്, തൃപ്പൂണിത്തുറ റിട്ട. സ്‌റ്റേഷൻ ഓഫിസർ കെ. ഷാജി എന്നിവരും മെഡൽ സ്വന്തമാക്കി. ചവറ പൻമന കാവുങ്ങൽ വീട്ടിൽ കെ. ഹരികുമാർ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ജില്ല ഫയർ ഓഫിസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ: ശാരി. മക്കൾ: ഹരി നന്ദന, ഹരി ചന്ദന (വിദ്യാർഥികൾ). കാഞ്ഞിരമറ്റം ഐനിക്കര വീട്ടിൽ എ.കെ. പ്രഫുലിൻെറ ഭാര്യ ജയലക്ഷ്‌മിയാണ് (പെരുമ്പളം ഗവ. എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: കല്യാണി (എം.ബി.ബി.എസ് വിദ്യാർഥിനി), കാർത്തിക് (പ്ലസ്‌വൺ വിദ്യാർഥി). ചെത്തിക്കോട് കുന്നപ്പിള്ളി വെട്ടിക്കൽ ചക്രവേലിൽ വി.പി. സുനിലിൻെറ ഭാര്യ: ഷീന. മക്കൾ: ആൻമേരി (എൻജിനീയർ മുംബൈ), എൽദോ (ബിബിഎ ഏവിയേഷൻ വിദ്യാർഥി). മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് സമീപം വെളിയിൽ വീട്ടിൽ വി.കെ. നിഷാന്തിൻെറ ഭാര്യ എം.എസ്. സൂരജയാണ് ( അസി. ഗ്രേഡ് കെ.എസ്.ആർ.ടി.സി വൈക്കം). മക്കൾ: കൃഷ്‌ണപ്രിയ, ആരാധ്യ. എരൂർ നോർത്ത് വാണിയംപറമ്പിൽ വീട്ടിൽ കെ. ഷാജിയുടെ ഭാര്യ: അജിത. മക്കൾ: അർജുൻ, ദേവിക കെ. ഷാജി. പടങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.