മട്ടാഞ്ചേരി: നഗരസഭ അഞ്ചാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴിയോരക്കച്ചവടക്കാർക്ക് നടത്തി. എഫ്.ഐ.ടി ജില്ല പ്രസിഡന്‍റ് എം.എച്ച്. മുഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. വഴിയോരക്കച്ചവടക്കാരുടെ വണ്ടികൾ അന്യായമായി പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്‍റ് ഇ.എ. അലി അധ്യക്ഷത വഹിച്ചു. യൂനിയൻ കോഓഡിനേഷൻ കൺവീനർ എം.യു. അബ്ദുൽ സമദ് സംസാരിച്ചു. സെറീന നാസർ സ്വാഗതവും സെക്രട്ടറി പി.എ. മുജീബ് നന്ദിയും പറഞ്ഞു. ചിത്രം: എഫ്.ഐ.ടി ജില്ല പ്രസിഡന്‍റ് എം.എച്ച്. മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.