കാക്കനാട്: ബ്രഹ്മപുരം പാലത്തിൻെറ പുനർമാണവുമായി ബന്ധപ്പെട്ട് വിഷയങ്ങളിൽ രൂക്ഷമായ ആശയക്കുഴപ്പമാണ് ജനങ്ങളുടെ ഭാഗത്തും ജനപ്രതികളുടെ ഇടയിലും ഉള്ളതെന്ന് ഉമ തോമസ് എം.എൽ.എ. രാജഗിരി ബണ്ട് മാറ്റി സ്ഥാപിക്കുന്നതും കടമ്പ്രയാറിലേക്ക് ഉപ്പുവെള്ളം കയറുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ആശങ്ക ഉയരുന്നുണ്ട്. ബ്രഹ്മപുരം പാലം, രാജഗിരി ബണ്ട് പ്രദേശം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എം.എൽ.എ. തൃക്കാക്കര നഗരസഭ അധ്യക്ഷൻ അജിത തങ്കപ്പൻ, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. നേരത്തേ നിയമസഭ സമ്മേളനത്തിൽ ഉമ തോമസ് നൽകിയ സബ്മിഷനിൽ ചർച്ചകളിലൂടെ പരിഹാരം കാണാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. മന്ത്രിതല ഇടപെടലും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കത്ത് നൽകിയിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച തുടർനടപടിയും പദ്ധതി സംബന്ധിച്ച് വ്യക്തതയും ഉണ്ടായിട്ടില്ലെന്ന് എം.എൽ.എ പറഞ്ഞു. ഫോട്ടോ: പുനർനിർമാണത്തിന് ഒരുങ്ങുന്ന ബ്രഹ്മപുരം പാലം ഉമ തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.