സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം ഉദ്ഘാടനം

കളമശ്ശേരി: മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തി‍ൻെറ ജില്ലതല പ്രവർത്തവും, ഏലൂർ നഗരസഭാതല സർവേയും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. മാലിന്യം ശേഖരിക്കുന്നതു മുതൽ സംസ്​കരിക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തൽക്ഷണം നിരീക്ഷിക്കുന്നതിനുമുള്ള മൊബൈൽ ആപ്ലിക്കേഷനും വെബ് പോർട്ടലും ഉപയോഗിച്ചാണ് ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റം പ്രവർത്തിക്കുക. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. കെൽട്രോൺ സോണൽ ഓഫിസർ അരുൺ ശങ്കർ പദ്ധതി വിശദീകരിച്ചു. ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ, ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി.എസ്. ജയകുമാർ, നഗരസഭ വൈസ് ചെയർപേഴ്സൻ ലീല ബാബു, പി.എ. ഷെരീഫ്, ടി.എം. ഷൈൻ, ദിവ്യ നോബി, അംബിക ചന്ദ്രൻ, പി.ബി. രാജേഷ്, പി.എം. അയൂബ്, എസ്. ഷാജി എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ല കോഓഡിനേറ്റർ പി.എച്ച്. ഷൈൻ സ്വാഗതവും നഗരസഭ സെക്രട്ടറി പി.കെ. സുഭാഷ് നന്ദിയും പറഞ്ഞു. EC KALA 4 GARBAJ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തി‍ൻെറ ഭാഗമായി വീടുകളിൽ പതിക്കാനുള്ള ക്യു ആർ കോഡ് പ്രകാശനം മന്ത്രി പി. രാജീവി‍ൻെറ സാന്നിധ്യത്തിൽ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.