സ്വരാജിന്‍റെ തെരഞ്ഞെടുപ്പ്​ ഹരജി പുതിയ ബെഞ്ചിന്​

കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നിന്നുള്ള കെ. ബാബുവിന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടതു സ്ഥാനാർഥി അഡ്വ. എം. സ്വരാജ് നൽകിയ ഹരജി പരിഗണിക്കുന്നതിൽനിന്ന്​ ജസ്റ്റിസ് സോഫി തോമസ് പിന്മാറി. തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടറാണ് താനെന്ന്​ വ്യക്തമാക്കിയാണ് പിൻമാറ്റം. ഹരജി ചീഫ് ജസ്റ്റിസിന്റെ നിർദേശ പ്രകാരം മറ്റൊരു ബെഞ്ച് പരിഗണിക്കും. ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ടു പിടിച്ചത് തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണെന്നും അയ്യപ്പനൊരു വോട്ട് എന്ന സ്ലിപ്പുകൾ വിതരണം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹരജി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.