എടവനക്കാട്: സംസ്ഥാന പാതയോരത്ത് പഴങ്ങാട് ഭാഗത്ത് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന വൃക്ഷ ശിഖിരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു. വലിയ വാഹനങ്ങള്‍ തട്ടി മരങ്ങളുടെ വലിയ ശിഖരങ്ങള്‍ റോഡിലേക്ക് ഒടിഞ്ഞുവീഴുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനയാത്രക്കാർക്ക് പുറമെ സമീപത്തുള്ള സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളടക്കുള്ളവർ ആശങ്കയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. കാറ്റും മഴയും ശക്തമായത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. ഏതാനും മാസം മുമ്പ് എടവനക്കാട് പഴങ്ങാട് എ.ഇ.ഒ സ്റ്റോപിനടുത്ത് ഇത്തരത്തില്‍ വലിയ വാഹനം തട്ടി വൃക്ഷശിഖിരം ഒടിഞ്ഞു വീണിരുന്നു. മറ്റ് വാഹന യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൂടാതെ കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ക്ഷേത്രത്തിനടുത്ത് സംസ്ഥാനപാതക്കരികില്‍ നിന്നിരുന്ന കൂറ്റന്‍ ആല്‍മരം കടപുഴകി റോഡിലേക്ക് വീണിരുന്നു. പുലര്‍ച്ചയാണ് മരം വീണതെന്നതിനാല്‍ മറ്റ് അപകടങ്ങൾ സംഭവിച്ചില്ല. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സംസ്ഥാന പാതയിലൂടെ ഉയരം കൂടിയ കണ്ടെയ്‌നര്‍ ലോറികള്‍ ധാരാളം കടന്നു പോകുന്നുണ്ട്. ഇത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍, വാഹനയാത്രക്കാര്‍ക്കും വലിയ വാഹനങ്ങള്‍ക്കും തടസ്സമുണ്ടാക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അധികൃതര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ല. Tree എടവനക്കാട് പഴങ്ങാട് സംസ്ഥാന പാതയിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.