ജീവനക്കാർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

പറവൂർ: കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ്‌ അസോസിയേഷൻ പറവൂർ യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജീവനക്കാർ നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി പി. സീമ അധ്യക്ഷത വഹിച്ചു. നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, നഗരസഭകളുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ല ജോയന്‍റ്​ സെക്രട്ടറി കെ. വിനോദ്, യൂനിറ്റ് ഭാരവാഹികളായ ടി. പ്രകാശൻ, അനൂപ്കുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PVR jeevanakkar 4 കേരള മുനിസിപ്പൽ ആൻഡ്​ കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ പറവൂർ യൂനിറ്റ് നഗരസഭ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സംസ്ഥാന കമ്മിറ്റിയംഗം ശ്യാംകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.