ഫോർട്ട്കൊച്ചി: റോ-റോ ജെട്ടിയിൽ കെട്ടിയിരുന്ന മത്സ്യബന്ധന വള്ളം യന്ത്രത്തകരാറിനെ തുടർന്ന് മാറ്റാൻ കഴിഞ്ഞില്ല. ജെട്ടിയിലേക്ക് അടുപ്പിക്കാൻ വരുകയായിരുന്ന റോ-റോ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം അപകടം ഒഴിവായി. ശനിയാഴ്ച രാത്രി 8.45നായിരുന്നു സംഭവം. വൈപ്പിനിൽനിന്ന് ഫോർട്ട്കൊച്ചിയിലേക്ക് വരുകയായിരുന്ന ജങ്കാർ ജെട്ടിയിലേക്ക് അടുപ്പിക്കവെയാണ് വള്ളക്കാർ കണ്ടത്. ഇതോടെ വള്ളം സ്റ്റാർട്ട് ചെയ്തെങ്കിലും എൻജിൻ പ്രവർത്തിച്ചില്ല. രാത്രിയാണെങ്കിലും ജെട്ടിയിൽ വള്ളം കിടക്കുന്നത് റോ- റോയിലെ ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയും റോ-റോ നിർത്തുകയുമായിരുന്നു. നിറയെ വാഹനങ്ങളുമായി വന്ന റോ-റോ ശക്തമായി ഉലഞ്ഞുവെങ്കിലും റോ-റോ നിർത്താനായത് അപകടം ഒഴിവാക്കി. പിന്നീട് എൻജിൻ സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞ് വള്ളം മാറ്റിയ ശേഷമാണ് വെസൽ ജെട്ടിയിൽ അടുപ്പിച്ചത്. കൊച്ചി നഗരസഭവക റോ റോ ജെട്ടിയിൽ റോ റോവെസലുകൾ മാത്രമേ അടുപ്പിക്കാവൂവെന്നിരിക്കെ വള്ളങ്ങൾ കൂട്ടമായി കൊണ്ടുവന്ന് കെട്ടിയിടുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയാണെന്ന് സാമൂഹിക പ്രവർത്തകൻ മുജീബ് റഹ്മാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.