കളമശ്ശേരി: കേരള സ്റ്റേറ്റ് പ്രോഡക്ടിവിറ്റി കൗൺസിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിൻെറ ഭാഗമായി കോളജ് വിദ്യാർഥികൾക്കായി സംസ്ഥാനതല ഉപന്യാസ മത്സരം സംഘടിപ്പിക്കും. 'ദേശീയ വളർച്ചക്ക് ഉൽപാദനക്ഷമത' എന്നതാണ് വിഷയം. ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം, പരമാവധി 750 വാക്കുകൾ കവിയാൻ പാടില്ല, മത്സരാർഥിയുടെ പേര്, താമസവിലാസം, പഠിക്കുന്ന കോഴ്‌സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക കവറിങ് ഷീറ്റുമുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനത്തിൻെറ വിലാസം, ബന്ധപ്പെടാനുള്ള മൊബൈൽ ഫോൺ നമ്പറും കോളജ് ഐ.ഡിയുടെ പകർപ്പും ഡയറക്ടർ, കേരള സ്റ്റേറ്റ് പ്രോഡക്ടിവിറ്റി കൗൺസിൽ, എച്ച്.എം.ടി റോഡ്, കളമശ്ശേരി - 683 104 വിലാസത്തിൽ അയച്ചുനൽകണം. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30, വൈകീട്ട് ആറു മണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.