മഹല്ല് കൂട്ടായ്മയുമായി ബന്ധമില്ലെന്ന്

മട്ടാഞ്ചേരി: ജില്ലയിൽ പുതുതായി രൂപം കൊണ്ടിട്ടുള്ള മഹല്ല് കൂട്ടായ്മയെന്ന സംഘടന തിങ്കളാഴ്ച പെരുമ്പാവൂരിൽ നടത്തുന്ന റാലിയിലോ സമ്മേളനത്തിലോ ഒരു ബന്ധവും കൊച്ചി താലൂക്ക് സെൻട്രൽ ജമാഅത്ത് കൗൺസിലിനില്ലെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്‍റ്​ പി.എച്ച്. നാസർ, സെക്രട്ടറി സി.എ. ഫൈസൽ, എ.എസ്. മുഹമ്മദ്, പി.എ. അബ്ദുൽ ഖാദർ, കെ.എ. മുഹമ്മദ് അഷ്​റഫ്, റഷീദ് സേട്ട്, സി.ഇ. സിയാദ്, പി.എം. നൗഷാദ്, റഫീഖ് നൈന, എം.എം. അബ്ദുൽ മജീദ്, പി.കെ. നാസർ, സിറാജ് സേട്ട്, അബൂബക്കർ, എൻ.ബി. ഖാലിദ്, എസ്. ഷാനവാസ് എന്നിവരാണ് പ്രസ്താവന അറിയിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.