കളമശ്ശേരി: കേരളത്തിൻെറ സാധ്യതകളും പരിമിതികളും പരിഗണിച്ചുള്ള പുതിയ വ്യവസായ നയം ഉടൻ നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കളമശ്ശേരിയിൽ ക്രെഡായ് കേരള സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വികസനങ്ങൾ താരതമ്യം ചെയ്ത് ക്രെഡായ് തയാറാക്കിയ റിപ്പോർട്ട് മന്ത്രി പി. രാജീവ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലക്ക് നൽകി പ്രകാശനം ചെയ്തു. ക്രെഡായ് കേരള ചെയർമാൻ എം.എ. മെഹബൂബ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഐ.ഡി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ സംസാരിച്ചു. EC KALA 5 KRADAY ക്രെഡായ് സംസ്ഥാന സമ്മേളനം തയാറാക്കിയ റിപ്പോർട്ട് മന്ത്രി പി. രാജീവ് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.