ഓണ സമ്മാന വിവാദം: കൂടുതൽ കൗൺസിലർമാർ മൊഴി നൽകി

കാക്കനാട്: ഓണസമ്മാന വിവാദത്തിൽ വിജിലൻസ് സംഘം കൂടുതൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ മൊഴി രേഖപ്പെടുത്തി. സ്വതന്ത്ര കൗൺസിലറായ പി.സി. മനൂപി​ൻെറ മൊഴി നേരത്തേ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാവിലെ അജുനയെയും ഉച്ചക്ക് ശേഷം റസിയയെയും വിളിച്ചു വരുത്തുകയായിരുന്നു. കൗൺസിലർമാർക്ക് ഓണക്കോടി എടുക്കാനുള്ള കൂപ്പൺ ആണെന്ന് വിശ്വസിപ്പിച്ചാണ് നഗരസഭ അധ്യക്ഷ പണമടങ്ങിയ കവർ തന്നതെന്നാണ് കൗൺസിലർമാർ മൊഴി നൽകിയത്. കോൺഗ്രസ് കൗൺസിലർ ലാലി ജോഫിൻ ആണ് അധ്യക്ഷയുടെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞത്. പിന്നീട് പണമാണെന്ന് മനസ്സിലായതോടെ ഉടൻ തന്നെ തിരികെ നൽകിയെന്നും റസിയ മൊഴി നൽകി. തൃക്കാക്കര നഗരസഭയിൽ കൗൺസിലർമാർക്ക് അധ്യക്ഷ 10000 രൂപ അടങ്ങിയ പോസ്​റ്റൽ കവറുകൾ ഓണസമ്മാനമായി നൽകി എന്നും ഇത് അഴിമതി പണം ആണ് എന്നും ചൂണ്ടിക്കാട്ടി 18 പ്രതിപക്ഷ കൗൺസിലർമാരാണ് വിജിലൻസിന് പരാതി നൽകിയത്. പിന്നീട് യു.ഡി.എഫിലെ ഏതാനും കൗൺസിലർമാർ കൂടെ ഇതേ വാദം ഉന്നയിച്ചതോടെയാണ് വിഷയം വലിയ വിവാദമായി മാറി. വരും ദിവസങ്ങളിൽ കൂടുതൽ കൗൺസിലർമാരെ വിളിച്ചു വരുത്തി തെളിവുകൾ ശേഖരിച്ച ശേഷം ആരോപണ വിധേയയായ നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് നീക്കമെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.