ഡി.സി.സി പഠന-ഗവേഷണ കേന്ദ്രം ആരംഭിക്കും

കൊച്ചി: ജില്ല കോൺഗ്രസ് കമ്മിറ്റി പഠന-ഗവേഷണ കേന്ദ്രം ആരംഭിക്കും. ഇന്ത്യൻ നാഷനൽ കോൺഗ്രസി​ൻെറ 136 വർഷത്തെ ചരിത്രത്തി​ൻെറ ഗവേഷണത്തിനും പഠനത്തിനുമായാണിത്​. ചരിത്രം, സാഹിത്യം, സാമൂഹികശാസ്ത്രം, ജീവചരിത്രം, രാഷ്​ട്രമീംമാംസ വിഷയങ്ങൾക്കാണ്​ പ്രാമുഖ്യം കൊടുക്കുക. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താൽപര്യമുള്ളവർ നേരിട്ടോ ഡി.സി.സി ഓഫിസിലോ എൽപിക്കുകയോ 6282975936, 9447177192 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം. ഡിസംബർ 28ന്​ കോൺഗ്രസ് ജന്മദിനത്തോട്​ അനുബന്ധിച്ച് ലൈബ്രറി ആരംഭിക്കുമെന്ന് ജില്ല ആസ്ഥാനത്ത് കൂടിയ യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അറിയിച്ചു. ഡോ. ടി.എസ്. ജോയി, അഡ്വ. സജീവൻ, അഡ്വ. സാബു, സി.പി. ജോയി, ഷൈജു കേളന്തറ, വിൽഫ്രഡ് എച്ച്., രാധാകൃഷ്ണൻ ബി., ബൈജു മാണി പോൾ, ടി.ആർ. ഷാജു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.