കാലാവസ്ഥ വ്യതിയാനം: കുസാറ്റില്‍ അന്താരാഷ്​ട്രസമ്മേളനം ഇന്നുമുതൽ

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അഡ്വാന്‍സ്ഡ് സൻെറര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ചും ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റിയും സംയുക്തമായി 'കാലാവസ്ഥ വ്യതിയാനം: പ്രത്യാഘാതങ്ങളും വെല്ലുവിളികളും' വിഷയത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്​ട്ര സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം എന്നിവയുടെ സെക്രട്ടറി ഡോ. എം. രവിചന്ദ്രന്‍ കുസാറ്റ്് സെമിനാര്‍ ഹാളില്‍ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. മുന്‍ സെക്രട്ടറി ഡോ. എം. രാജീവന്‍ മുഖ്യാതിഥിയാകും. ഇന്ത്യ മീറ്റിയറോളജി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. എം. മോഹപത്ര അധ്യക്ഷത വഹിച്ചു. കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍, ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ സൊസൈറ്റി സെക്രട്ടറി ഡോ. പി.ആര്‍. പട്‌നായിക്, പ്രഫ. കെ. മോഹന്‍കുമാര്‍, ഡോ. എസ്. അഭിലാഷ് തുടങ്ങിയവര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.