ബൈക്ക്​ റേസറുടെ കൊല: അഞ്ചാം പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി തള്ളി

കൊച്ചി: രാജസ്ഥാനിൽ ബൈക്ക്​ റേസർ കണ്ണൂർ ന്യൂ മാഹി മങ്ങാട് സ്വദേശി അസ്ബാക്മോനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. രാജസ്ഥാനിലെ ജയ്സാൽമർ മരുഭൂമിയിൽ ബൈക്ക്​ റേസിങ്​ പരി​ശീലനത്തിനിടെ 2018 ആഗസ്​റ്റ്​ 16ന്​ അസ്ബാക്​മോൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലെ അഞ്ചാം പ്രതി തൃശൂർ തിരുവാണിക്കാവ് സ്വദേശി പി.എസ്. അബ്​ദുൽ സാബിക്കി​ൻെറ ഹരജിയാണ്​ ജസ്​റ്റിസ്​ വി. ഷെർസി തള്ളിയത്​. ഹരജിക്കാരൻ രാജസ്ഥാനിലെ സെഷൻസ്​ കോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയ വിവരം മറച്ചുവെച്ചാണ്​ കേരള ഹൈകോടതിയെ സമീപിച്ചതെന്ന എതിർ കക്ഷികളുടെ വാദം പ്രഥമദൃഷ്​ട്യാ ബോധ്യമായതിനെത്തുടർന്നാണ്​ ഉത്തരവ്​. ജാമ്യഹരജിയെ എതിർത്ത്​ കൊല്ലപ്പെട്ട അസ്ബാക്കി​ൻെറ മാതാവ്​ ടി. സുബൈദയും ഹരജി നൽകിയിരുന്നു. ഹരജി പിൻവലിക്കുന്നതായി ഹരജിക്കാരൻ കോടതിയെ അറിയിച്ചെങ്കിലും തള്ളിക്കൊണ്ടാണ്​ ഈ ആവശ്യം അനുവദിച്ചത്​. ഡക്കർ ചലഞ്ച് റേസി​ൻെറ യോഗ്യത മത്സരത്തിനുള്ള പരിശീലനത്തിനിടെയായിരുന്നു അപകടം. അപകടമരണമായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്​ അവസാനിപ്പിക്കുമായിരുന്ന കേസിൽ അസ്​ബാക്കി​ൻെറ സഹോദരൻ നടത്തിയ അന്വേഷണത്തിലാണ്​ സത്യം പുറത്തു വന്നത്. അപകട മരണമായിരുന്നില്ലെന്ന്​ കണ്ടെത്തിയതോടെ രണ്ട് പ്രതികളെ ജയ്സാൽമർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തുടർന്നാണ്​ അബ്​ദുൽ സാബിക് മുൻകൂർ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്​. കേസിൽ അസ്ബാക് മോ​ൻെറ ഭാര്യ സുമേറ പര്വേസാണ് ഒന്നാം പ്രതി. വിവാഹജീവിതത്തിലെ അലോസരത്തെ തുടർന്ന്​ മറ്റ് ബൈക്ക് റേസർമാരുമായി ഗൂഢാലോചന നടത്തി അസ്ബാക്കിനെ കൊലപ്പെടുത്തുകയായിരു​െന്നന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.