കൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എറണാകുളം ജില്ല ഓംബുഡ്സ്മാൻെറ ഓഫിസില്‍ അക്കൗണ്ടൻറ് കം ഡാറ്റാ എന്‍ട്രി ഓപറേറ്ററുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ഗവണ്‍മൻെറ് അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ സര്‍ട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അടുത്ത മാസം മൂന്നാം തീയതി വൈകീട്ട് അഞ്ചിനു മുമ്പ് ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂനിറ്റ്, മൂന്നാം നില, സിവില്‍സ്‌റ്റേഷന്‍, കാക്കനാട് 682030 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.