കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഹിന്ദി വകുപ്പില്‍ 'ഹരിത സാഹിത്യം: ഹിന്ദിയിലും മലയാളത്തിലും' വിഷയത്തില്‍ ഓണ്‍ലൈനായി നടന്ന അഞ്ചു ദിവസത്തെ നൈപുണ്യ വികസന . ഇന്ദിര ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ജിതേന്ദ്ര ശ്രീവാസ്തവ് പരിപാടി ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ. കെ. അജിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗവും സ്‌കൂള്‍ ഓഫ് എന്‍വയണ്‍മൻെറല്‍ സ്റ്റഡീസ് അധ്യാപകനുമായ പ്രഫ. വി. ശിവാനന്ദനാചാരി, സിന്‍ഡിക്കേറ്റ് അംഗവും ഹിന്ദി വകുപ്പിലെ എമിറേറ്റസ് പ്രഫ. ആര്‍. ശശിധരന്‍, അസി. പ്രഫ. ഡോ. കെ.കെ. ഗിരീഷ് കുമാര്‍, അസോ. പ്രഫ. ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത്് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.