നടതുറപ്പ് മഹോത്സവം

കാലടി: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീപാർവതിദേവിയുടെ നടതുറപ്പ് മഹോത്സവം നടത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണ​ൻെറ നേതൃത്വത്തിൽ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. 19 മുതൽ 30 വരെ നടക്കുന്ന ഉത്സവത്തിൻെറ മുന്നൊരുക്കം വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്. സബ് കലക്ടർ പി. വിഷ്ണു രാജ്, എ.ഡി.എം എസ്. ഷാജഹാൻ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. മാർട്ടിൻ, ക്ഷേത്ര ട്രസ്​റ്റ്​ പ്രസിഡൻറ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, സെക്രട്ടറി കെ.എ. പ്രസൂൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.