മൂവാറ്റുപുഴയിലും ലഹരിമാഫിയ പിടിമുറുക്കുന്നു

മൂവാറ്റുപുഴ: മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ബ്രൗൺഷുഗറും ഹഷീഷും മുതൽ കഞ്ചാവും ഹാൻസും വരെ മേഖലയിൽ സുലഭമാണ്​. നാടുതോറും ജാഗ്രതാ സമിതികളും ആഴ്ചകൾ തോറും ലഹരിവിരുദ്ധ സെമിനാറുകളും നടക്കുന്നുവെങ്കിലും ലഹരിവസ്തുക്കൾ സുലഭമാണ്​. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും ലഹരിയുടെ പിടിയിലാണ്. ആന്ധ്രയിൽനിന്നും ഒഡിഷയിൽ നിന്നുമൊക്കെ യഥേഷ്​ടം കഞ്ചാവ് എത്തുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെയാണെങ്കിൽ തേനി, കമ്പം എന്നിവിടങ്ങളിൽനിന്ന്​ തൊടുപുഴ വഴി മൂവാറ്റുപുഴയിലേക്കും പിന്നീട് എറണാകുളത്തേക്കും കഞ്ചാവ്​ കടത്തുന്നു. ഇവരുടെ ക്യാരിയർമാരായി വിദ്യാർഥികളും സജീവമാണ്. ബംഗളൂരുവില്‍നിന്നും തമിഴ് നാട്ടില്‍ നിന്നുമൊക്കെ എത്തുന്ന ലഹരി കലര്‍ന്ന പുകയില ഉല്‍പന്നങ്ങളുടെയും പ്രധാന വ്യാപാര വിതരണ കേന്ദ്രവും മൂവാറ്റുപുഴയാണ്. വന്‍ തോതില്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുന്ന മൂവാറ്റുപുഴയിലെ വ്യാപാരി നാലു തവണയാണ് സമീപ കാലത്ത് പിടിക്കപ്പെട്ടത്. ചാക്കുകണക്കിന് പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. തൊട്ടടുത്ത ദിവസം തന്നെ ഇയാള്‍ ജാമ്യത്തിലിറങ്ങുകയും വ്യാപാരം പഴയതിലും ഊര്‍ജിതമാക്കുകയും ചെയ്തു‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.