സഹകരണ സംഘങ്ങള്‍ക്കെതിരായ റിസര്‍വ് ബാങ്കി​െൻറ ഭീഷണി അവസാനിപ്പിക്കണം -ടി.ജെ. വിനോദ്

സഹകരണ സംഘങ്ങള്‍ക്കെതിരായ റിസര്‍വ് ബാങ്കി​ൻെറ ഭീഷണി അവസാനിപ്പിക്കണം -ടി.ജെ. വിനോദ് കൊച്ചി: പ്രാഥമിക സഹകരണ ബാങ്ക്-സംഘങ്ങള്‍ക്കെതിരെ റിസര്‍വ് ബാങ്കി​ൻെറ ഭീഷണി അവസാനിപ്പിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ. സഹകരണ ജനാധിപത്യ വേദി കലൂര്‍ ആർ.ബി.ഐ ഓഫിസിനു മുന്നില്‍ സംഘടിപ്പിച്ച സഹകാരി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സമാന്തര സാമ്പത്തിക സ്രോതസ്സായി പ്രവര്‍ത്തിക്കുന്ന മേഖലയാണ് സഹകരണ പ്രസ്ഥാനം. അതിനെ തല്ലിത്തകര്‍ക്കാനാണ് ആർ.ബി.ഐ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യവേദി ജില്ല പ്രസിഡൻറ് ഒ. ദേവസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അബ്​ദുൽ മുത്തലിബ്, കെ.പി. ധനപാലന്‍, മനോജ് മൂത്തേടന്‍, പി.വി. ജോസ്, പി.പി. എല്‍ദോസ്, ഇ.കെ. സേതു, കെ. ശിവശങ്കരന്‍, കണ്‍വീനര്‍ കെ.പി. ബേബി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.