അരലക്ഷം വിലവരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

ആലുവ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ആലുവ കീഴ്മാട് സ്വദേശി റിഫാസിനെ (26) എക്‌സൈസ് സി.ഐ കെ.ഡി. സതീശനും സംഘവുമാണ്​ പിടികൂടിയത്​. ഇയാളുടെ കൈയിൽനിന്ന്​ വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബൈക്കും മൊബൈൽ ഫോണും കണ്ടെടുത്തു. മയക്കുമരുന്നിന് അരലക്ഷത്തോളം രൂപ വിലവരുന്നതാണ്. പ്രിവൻറീവ് ഓഫിസർ സി.ബി. രഞ്ചു, സംസ്‌ഥാന എക്‌സൈസ് എൻഫോഴ്‌സ്‌മൻെറ് സ്‌ക്വാഡ് അംഗം എം.എം. അരുൺകുമാർ, എം.ആർ. സുരേഷ്, സമൽദേവ്, പി.പി. ഷിവിൻ, ഡ്രൈവർ ബിജുപോൾ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക്​ നേതൃത്വം നൽകിയത്​. ക്യാപ്‌ഷൻ ea yas8 mdma റിഫാസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.