കൊച്ചി: എറണാകുളത്തെ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം സ്വീകരിച്ചുവരുകയാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ഇതുസംബന്ധിച്ച വിശദ പ്രപ്പോസലും എസ്റ്റിമേറ്റും ദേശീയപാത അതോറിറ്റിയുടെ കൊച്ചി ഓഫിസിൽനിന്ന് ഡൽഹിയിലേക്ക് നൽകിയിട്ടുമുണ്ട്. 2011ലാണ് കണ്ടെയ്‌നർ ടെർമിനൽ കമീഷൻ ചെയ്തത്. അനേകം കണ്ടെയ്നറുകളാണ് അന്നുമുതൽ റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ കളമശ്ശേരി, ഏലൂർ, കടമക്കുടി, ചേരാനല്ലൂർ ഭാഗത്തുനിന്നെല്ലാം എറണാകുളം നഗരത്തിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. രാത്രി വെളിച്ചക്കുറവുമൂലം അപകടങ്ങൾ പെരുകുകയാണ്. രാകേഷ് ടികായത്തിനെ അനുമോദിച്ചു കൊച്ചി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാറിനെകൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞ കർഷകനേതാവ് രാകേഷ് ടികായത്തിനെയും മറ്റ് നേതാക്കളെയും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് അനുമോദിച്ചു. ഏറെ ത്യാഗങ്ങൾ സഹിച്ചാണെങ്കിലും കർഷകരുടെ ശക്തി ബോധ്യപ്പെടുത്താൻ കഴിഞ്ഞ സമരം വൻ വിജയമാെയന്നും കർഷകശക്തി രാഷ്ട്രത്തെ ബോധ്യപ്പെടുത്താൻ സമരത്തിനായെന്നും തോമസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.