Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്​നർ റോഡിൽ...

കണ്ടെയ്​നർ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കും -​കേന്ദ്രമന്ത്രി

text_fields
bookmark_border
കൊച്ചി: എറണാകുളത്തെ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം സ്വീകരിച്ചുവരുകയാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. ഹൈബി ഈഡൻ എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.ഇതുസംബന്ധിച്ച വിശദ പ്രപ്പോസലും എസ്​റ്റിമേറ്റും ദേശീയപാത അതോറിറ്റിയുടെ കൊച്ചി ഓഫിസിൽനിന്ന്​ ഡൽഹിയിലേക്ക് നൽകിയിട്ടുമുണ്ട്​. 2011ലാണ്‌ കണ്ടെയ്​നർ ടെർമിനൽ കമീഷൻ ചെയ്തത്. അനേകം കണ്ടെയ്നറുകളാണ്‌ അന്നുമുതൽ റോഡിലൂടെ കടന്നുപോകുന്നത്. കൂടാതെ കളമശ്ശേരി, ഏലൂർ, കടമക്കുടി, ചേരാനല്ലൂർ ഭാഗത്തുനിന്നെല്ലാം എറണാകുളം നഗരത്തിലേക്ക് പോകുന്ന യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. രാത്രി വെളിച്ചക്കുറവുമൂലം അപകടങ്ങൾ പെരുകുകയാണ്‌. രാകേഷ് ടികായത്തിനെ അനുമോദിച്ചു കൊച്ചി: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാറിനെകൊണ്ട് അംഗീകരിപ്പിക്കാൻ കഴിഞ്ഞ കർഷകനേതാവ് രാകേഷ് ടികായത്തിനെയും മറ്റ് നേതാക്കളെയും കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാൻ പി.സി. തോമസ് അനുമോദിച്ചു. ഏറെ ത്യാഗങ്ങൾ സഹിച്ചാണെങ്കിലും കർഷകരുടെ ശക്തി ബോധ്യപ്പെടുത്താൻ കഴിഞ്ഞ സമരം വൻ വിജയമാ​െയന്നും കർഷകശക്തി രാഷ്​ട്രത്തെ ബോധ്യപ്പെടുത്താൻ സമരത്തിനായെന്നും തോമസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story